PONNANI

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി വിപുലീകരണ യോഗം സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസസമിതി വിപുലീകരണ യോഗവും എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ: കടവനാട് മുഹമ്മദിനുള്ള അനുമോദനവും സംഘടിപ്പിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. പി.കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രൊഫ: വി.കെ. ബേബി, ഡോ.പി.ശങ്കരനാരായണൻ, ഡോ.എൻ.കെ ബാബു ഇബ്രാഹിം, അടാട്ട് വാസുദേവൻ, യു.എം ഇബ്രാഹിംകുട്ടി, സി.വി മുഹമ്മദ് നവാസ്, ലത്തീഫ് കളക്കര, ഏട്ടൻ ശുകപുരം തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button