MALAPPURAMPONNANI
പൊന്നാനി കർമ്മ റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം: മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

പൊന്നാനി കർമ്മ പാലത്തിന് സമീപം ഇന്ന് കാലത്ത് 7 മണിയോടെയാണ് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികരും പുതുപൊന്നാനി സ്വദേശികളുമായ അൽത്താഫ്(20), ഇല്യാസ്(19), മുസാവിർ(16) എന്നിവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി മൂന്ന് പേരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
