PONNANI
പൊന്നാനി കുണ്ട്കടവ് താമസിക്കുന്ന നാടോടി സംഘം മയിലിനെ കറി വച്ചതായി പരാതി: ഒരാൾ പിടിയിൽ

പൊന്നാനി കുണ്ട്കടവ് താമസിക്കുന്ന നാടോടി സംഘം മയിലിനെ കറി വച്ചതായി പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.കുണ്ടുകടവ് താമസിക്കുന്ന ആന്ധ്രാ സ്വദേശികളായ നാടോടി സംഘങ്ങളാണ് തുയ്യത്ത് നിന്ന് പിടികൂടിയ മയിലിനെ കറി വെച്ചത്.എടപ്പാൾ റോഡിൽ തുയ്യത്ത് ജനവാസ മേഖലയിൽ ഇണങ്ങി നടന്ന മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് നാലംഗസംഘം മയിലിനെ കറി വെക്കുന്നത് കണ്ടത്. സംഭവം അറിഞ്ഞ നാട്ടുകാർ പൊന്നാനി പോലീസിനെയും ഫോറസ്റ്റിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു.ആന്ധ്ര സ്വദേശിയായ ശിവ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.രക്ഷപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
