Local newsVELIYAMKODE
പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ അനധികൃത വഴിയോര കച്ചവടം വർദ്ധിക്കുന്നു; പരാതിയുമായി നാട്ടുകാർ.
പൊന്നാനി: പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ വഴിയോരത്ത് അനധികൃത കച്ചവടം സ്ഥാപനങ്ങൾ വർദ്ധിക്കുന്നതായി നാട്ടുകാരുടെ പരാതി.
റോഡിന്റെ ഇരുവശങ്ങളിലും സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി കട്ട വിരിച്ച സ്ഥലത്താണ് കൈയേറി കൊണ്ട് വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചിരിക്കുന്നത്. മത്സ്യ വില്‍പ്പന ഉൾപ്പെടെയുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഇതുമൂലം കാൽനടയാത്രകാർക്കും പരിസരവാസികൾക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
നിരവധി തവണ നഗരസഭയിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.