Local newsPONNANI
പൊന്നാനി കരിമ്പനയിൽ കുഴിയുണ്ടേ… സൂക്ഷിക്കണം!
പൊന്നാനി: പൊന്നാനിയിലെ വിനോദസഞ്ചാര കേന്ദ്രമായ കർമ റോഡിൽ സഞ്ചാരികളുടെ എണ്ണം കുറയുന്നു. താനൂരിൽ നടന്ന ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കർമയിൽ ഉല്ലാസ ബോട്ടുകളുടെ സർവീസ് നിർത്തിവെച്ചതോടെയാണ് വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ബോട്ട് യാത്ര നടത്താൻ വേണ്ടി എത്തുന്ന കുടുംബങ്ങളുടെ വരവാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം
പൊന്നാനിയിലെ വിനോദ സഞ്ചാര ബോട്ട് സർവീസ് സുരക്ഷാ സംവിധാങ്ങൾ ഉറപ്പാക്കിയ ശേഷം പുനരാരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു.