Local newsPONNANI
പൊന്നാനി കനറാ ബാങ്കിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ
പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ
ഭീഷണി. ഇന്ന് രാവിലെ 11 മണിയോടെയാണ് ബാങ്കിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക്
അജ്ഞാത ഫോൺ സന്ദേശം വന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തുകയും വ്യാജ സന്ദേശം നൽകിയ തബാൽ മണ്ഡൽ എന്ന ബംഗാൾ സ്വദേശിയെ ഉച്ചയോടെ പൊന്നാനി പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.മുൻപ് ഇയാൾക്കെതിരെ പെറ്റിക്കേസ് ചാർജ് ചെയ്തതിന്റെ വൈരാഗ്യത്തിൽ മദ്യലഹരിയിൽ പോലീസിനെ ബുദ്ധിമുട്ടിക്കാൻ വിളിച്ചതാണെന്ന് പ്രതി പറഞ്ഞു.