പൊന്നാനി അങ്ങാടി പാലം: പുനർനിർമാണത്തിന് രൂപരേഖ തയ്യാർ.
പൊന്നാനി: പൊന്നാനിയിലെ കാലപ്പഴക്കമേറിയ അങ്ങാടി പാലം പൊളിച്ചു വീതികൂട്ടാൻ തയാറെടുപ്പുകൾ ആരംഭിച്ചു. പാലം പുതുക്കിപ്പണിയാനുള്ള പുതിയ രൂപരേഖ തയാറാക്കി.
കനോലി കനാൽ വീതി വർധിപ്പിക്കാൻ കനാലിലെ പാലങ്ങൾ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് പൊന്നാനി അങ്ങാടി പാലവും പുതുക്കിപ്പ ണിയുന്നത്. പുതിയ പാലം നിർമിക്കാനുള്ള രൂപ രേഖ ഒരുങ്ങിക്കഴിഞ്ഞു. ജലവിഭവ വകുപ്പിന്റെ ഡിസൈനിങ് വിഭാഗമായ ഐ.ഡി.ആർ.ബിയാണ് രൂപരേഖ തയാറാക്കുന്നത്.
കനാലിലെ ഉയർന്ന ജലനിരപ്പിൽനിന്ന് ആറ് മീറ്റർ ഉയരത്തിലും 45 മീറ്റർ വീതിയിലുമാണ് പാലം നിർ മിക്കുക. ഇതിനായി സോയിൽ ടെസ്റ്റും സർവേ യും പൂർത്തിയായി. ഏകദേശം 25 കോടി രൂപയാ ണ് നിർമാണച്ചെലവ് കണക്കാക്കുന്നത്.
പാലം വീതി കൂട്ടുന്നതിനനുസരിച്ച് അപ്രോച്ച് റോഡിന്റെ വീതി വർധിപ്പിക്കാനായി സമീപത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വരും. നിലവിൽ അഞ്ച് മീറ്റർ മാത്രം വീതിയുള്ള പാലത്തിലൂടെ വാഹ നങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. പുതിയ പാലം യാഥാർഥ്യമാവുന്നതോടെ പ്രദേശത്തെ യാത്രദുരിതത്തിന് പരിഹാരമാവുകയാണ്.