Local newsPONNANI
പൊന്നാനി അങ്ങാടിപ്പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിന് ഇൻവെസ്റ്റിഗേഷൻ നടത്തി ഡിപിആർ തയ്യാറാക്കാൻ ഫണ്ട് അനുവദിച്ചു


പൊന്നാനി:അങ്ങാടിപ്പാലം പൊളിച്ചു വീതി കൂടിയ
പുതിയ പാലം നിർമ്മിക്കുന്നതിന് ഇൻവെസ്റ്റിഗേഷൻ
നടത്തി ഡിപിർ തയ്യാറാക്കാൻ ഫണ്ട് അനുവദിച്ചു.ഇൻലാൻഡ് നാവിഗേഷൻ ചീഫ് എഞ്ചിനീയർ ഉത്തരവു പുറപ്പെടുവിച്ചു. ജല വിഭവ വകുപ്പിന് കീഴിലുള്ള ഇൻലാൻഡ് നാവിഗേഷൻ വകുപ്പാണ് ജലപാതയായ കനോലി കനാലിനു കുറുകെയുള്ള പാലം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുക.കേരളത്തിൽ ദേശീയ പാതയിലെ ഏറ്റവും ഇടുങ്ങിയ പാലമായ പൊന്നാനി അങ്ങാടിപ്പാലം വീതി കൂട്ടി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് സ്പീക്കറുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടിയുണ്ടായത്.ഇതേ ആവശ്യമുന്നയിച്ച് സാമൂഹിക പ്രവർത്തകരായ ഷമീർ ഡയാന,സലാം ഒലയാട്ടയിൽ എന്നിവർ ഇന്നലെ മെട്രോമാൻ ഇ.ശ്രീധരനെ കണ്ടിരുന്നു.അദ്ദേഹം പൊന്നാനി അങ്ങാടിപ്പാലം സന്ദർശിക്കുകയും ചെയ്തിരുന്നു.

