Local newsPONNANI

പൊന്നാനിയിൽ 100 കുടുംബങ്ങൾക്കുകൂടി ഫ്ലാറ്റ്‌ നിർമിക്കും

പൊന്നാനി: കലിതുള്ളിയെത്തുന്ന കടലും അതുവരുത്തുന്ന ദുരിതങ്ങളും ഏറെ അനുഭവിച്ചവരാണ് പൊന്നാനിയിലെ തീരവാസികൾ. വീടും സ്ഥലവും ഇരമ്പിയെത്തുന്ന തിരമാലകൾ കവർന്നെടുക്കുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവന്നവർ. എന്നാൽ, ദുരിതനാളുകളെ തോൽപ്പിച്ച്‌ ജീവിതം തിരികെപ്പിടിച്ച പോരാളിയുടെ മുഖമാണിപ്പോൾ തീരത്തിന്‌. സർക്കാരിന്റെ കരുതലാണ്‌ തുണയായത്‌. വീടും സ്ഥലവും നഷ്ടപ്പെട്ട് വാടക വീട്ടിൽ കഴിഞ്ഞിരുന്ന 128 കുടുംബങ്ങൾ ഇന്ന് ഫ്ലാറ്റുകളിലാണ്‌.

ഫ്ലാറ്റുയരും �100 കുടുംബങ്ങൾക്കുകൂടി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ഭാഗമായി ഹാർബറിൽ നിലവിലെ ഭവന സമുച്ചയത്തോട് ചേർന്ന്‌ 100 കുടുംബങ്ങൾക്കുകൂടി ഫ്ലാറ്റ്‌ നിർമിക്കും. പദ്ധതിയുടെ നിർമാണോദ്‌ഘാടനം ഈ മാസം ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. നിർമാണത്തിനായി രണ്ടേക്കർ ഭൂമികൂടി ഹാർബർ വകുപ്പ് ഫിഷറീസിന് കൈമാറിയിരുന്നു. തിരുവനന്തപുരം വലിയതുറയിൽ നിർമിച്ച രീതിയിലാണ് ഡിസൈൻ. 14 കോടിയാണ്‌ ചെലവ്‌. 540 സ്ക്വയർ ഫീറ്റിൽ ഒരു ബ്ലോക്കിൽ എട്ട് ഫ്ലാറ്റുകളാണ് നിർമിക്കുക. 13 ബ്ലോക്കുകളുണ്ടാകും.
കടലോരത്തുനിന്ന് 50 മീറ്റർ ചുറ്റളവിൽ കഴിയുന്ന മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കുകയാണ് പുനർഗേഹത്തിലൂടെ സർക്കാർ. സ്വന്തമായി സ്ഥലം കണ്ടെത്തി വീട് വയ്‌ക്കുന്നവർക്ക് 10 ലക്ഷവും പദ്ധതിയിൽ നൽകിവരുന്നുണ്ട്.

ആശ്വാസമായി�ഡീസൽ പമ്പ്

മത്സ്യത്തൊഴിലാളികൾക്കിനി ഡീസൽ വാങ്ങാൻ കിലോമീറ്ററുകൾ അകലെയുള്ള പമ്പിൽ പോകേണ്ട. ഹാർബറിൽ നങ്കൂരമിട്ട ബോട്ടുകളിൽ നേരിട്ട് ഡീസലെത്തും. ഹാർബറിലെ ഡീസൽ പമ്പിന്റെ ഉദ്ഘാടനവും ഈ മാസം നടക്കും. ലിറ്ററിന് ഒരുരൂപ സബ്സിഡി ലഭിക്കും. മത്സ്യ ഫെഡിന്റെ നേതൃത്വത്തിലാണ് പമ്പ് സജ്ജമാക്കിയത്”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button