Local newsVATTAMKULAM

വട്ടംകുളം കമ്മ്യൂണിറ്റി കിച്ചണിന് ദളിത് കോൺഗ്രസിൻ്റെ കൈതാങ്ങ്

എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ദളിത് കോൺഗ്രസിൻ്റെ കൈതാങ്ങ്. വട്ടംകുളം മണ്ഡലം ദളിത് കോൺഗ്രസ് കമ്മിറ്റി പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ നിന്നായി സ്വരൂപിച്ച സാമഗ്രികളാണ് പഞ്ചായത്തിന് കൈമാറിയത്. പച്ചക്കറികളും, പലവ്യഞ്ജനങ്ങളും, വിറകും, നാളികേരവും, പഴക്കുലകളുമാണ് കൈമാറിയത്.പഞ്ചായത്ത് പ്രസിഡണ് കഴുങ്കിൽ മജീദ്, സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ.നജീബ്, വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ, മൻസൂർ മരയങ്ങാട്ട്, ഹസൈനാർ നെല്ലിശ്ശേരി എന്നിവർ ഏറ്റുവാങ്ങി. മണ്ഡലം ദളിത് കോൺഗ്രസ് പ്രസിഡണ്ട് പി.രഘു, ശശി പരിയപ്പുറം, മഹേഷ് വട്ടംകുളം, എ.വി.ഷറഫുദ്ദീൻ, ഇ.പി.ഷൗക്കത്ത്, ഇ.വി.അശോകൻ, ചന്ദ്ര ബോസ്, സസ്ഫർ മാഞ്ഞൂർ, കിരൺ ദാസ് ,രതീഷ്, മനോജ്, അനിൽ, ഉണ്ണിക്കുട്ടൻ, മോഹനൻ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button