പൊന്നാനിയിൽ വഴി ചോദിച്ച് യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി.
പൊന്നാനി: പൊന്നാനിയിൽ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി. ബുധനാഴ്ച രാവിലെയാണ് അക്രമമുണ്ടായത് . പൊന്നാനി അങ്ങാടി സ്വദേശി കിക്കാട്ടിൽ അബ്ദുൽ ജബ്ബാറിനെയാണ് ഒരുസംഘം ആളുകൾ കാറിലെത്തി തട്ടിക്കൊണ്ട് പോയി മർദിച്ചവശനാക്കി ചാവക്കാട് ഭാഗത്ത് റോഡരികിൽ ഉപേക്ഷിച്ചതായി പരാതിയുള്ളത്.
ബുധനാഴ്ച രാവിലെ പൊന്നാനി അങ്ങാടിയിൽ നിൽക്കുകയായിരുന്ന അബ്ദുൽ ജബ്ബാറിനോട് കാറിലെത്തിയ മൂന്നുപേർ വഴി ചോദിക്കുകയും വലിച്ച് വാഹനത്തിലിട്ട ശേഷം ക്രൂരമായി മർദിക്കുകയുമായിരുന്നു. നാട് വിട്ടുപോകണമെന്ന് ആവശ്യ പ്പെട്ടായിരുന്നു മർദനമെന്ന് അബ്ദുൽ ജബ്ബാർ പറ യുന്നു.
തുടർന്ന് പൊലീസിൽ പരാതിപ്പെടാനെത്തിയെങ്കി ലും രണ്ട് ദിവസം കഴിഞ്ഞ് പരാതി എഴുതി നൽകാനാണ് പൊലീസ് പറഞ്ഞതെന്നാണ് അബ്ദുൽ ജബ്ബാർ പറയുന്നത്.
ഒരുവർഷം മുമ്പ് ഇയാളുടെ കണ്ണിൽ മുളക്ക് പൊ ടിയെറിഞ്ഞ് ഒരു സംഘം മർദിച്ചിരുന്നു. പൊന്നാ നി ടി.ഐ.യു.പി സ്കൂളിന് സമീപം ബൈക്കിലെ ത്തിയ ഒരു സംഘം കണ്ണിൽ പൊടിയെറിഞ്ഞ ശേ ഷം ഇയാളെ അക്രമിക്കുകയായിരുന്നു. പരാതിയി ൽ ആരെയും പിടികൂടിയിട്ടില്ല.