പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
![](https://edappalnews.com/wp-content/uploads/2023/07/IMG-20230727-WA0042.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-2-20.jpg)
പൊന്നാനിയിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ് കോയയെ ഹൈദരാബാദിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് സംഘം ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് തിരിച്ചു. ഇയാൾ ഹൈദരാബാദിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നിരീക്ഷിക്കാനായി നാലംഗസംഘം നേരത്തെ ഹൈദരാബാദിലെത്തിയിരുന്നു. ഇവരുടെ കസ്റ്റഡിയിലാണ് പ്രതിയപ്പോൾ. കഴിഞ്ഞ 20നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.
ഗൾഫിൽ നിന്നെത്തിയ ഇയാൾ പൊന്നാനി കോർട്ട് മൈതാനത്തിനടുത്തുള്ള സ്വന്തം വീട്ടിൽ താമസിക്കുന്ന ഭാര്യ ആലിങ്ങൽ സുലൈഖ (39)യെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയശേഷം കനോലി കനാൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാൾ മുമ്പും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. പൊന്നാനി കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന സുലൈഖ മൂന്ന് മക്കളുമൊത്ത് ഉമ്മയ്ക്കൊപ്പമായിരുന്നു താമസം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)