പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം
കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം
പൊന്നാനി: കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം. പൊ ന്നാനി ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം ലഭിച്ചു.
2024ലാണ് കേസിനാസ് പദമായ സംഭവം നടന്നത്. വിഷു സമയത്താണ് പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട്ടിൽ നിന്നും 500 പവനോ ളം സ്വർണം മോഷണം പേ ായത്. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ സിസിടിവി ഡിവിആർ ഉൾപ്പടെയാണ് മോഷ്ടാക്കൾ കവർച്ച ചെയ്‌തിരുന്നു. 8 മാസം നീണ്ട അന്വേഷണത്തി നൊടുവിലാണ് വാടാനപ്പള്ളി സ്വദേശിയും അമ്പതിലധികം കളവ് കേസുകളിൽ പ്രതിയുമാ യ ഓട്ടോ സുഹൈലിനെയും കൂട്ടാളി പൊന്നാനി സ്വദേശി നാസറിനെയും അന്വേഷണ സംഘം പിടികൂടിയത്. വില്പന നടത്തിയ ഒന്നര കിലോ സ്വർ ണ്ണവും വീടിനോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ 3 കിലോ
സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു. മലപ്പുറം ജില്ലാ പോലീസിന് അഭിമാനകരമാ യി മോഷ്ടാക്കളെ കണ്ടെത്തി സ്വർണം വീണ്ടെടുത്ത പഴു ത്തതടച്ച അന്വേഷണത്തിൽ ഉടനീളം പ്രവർത്തിച്ച സംഘ മാണ് കുറ്റന്വേഷണ മികവിന് സംസ്ഥാന തലത്തിൽ നൽകു ന്ന ബാഡ്‌ജ് ഓഫ് ഹോണർ പുരസ്‌കാരത്തിന് അർഹത നേടിയത്.
തിരൂർ ഡിവൈഎസ്‌പി ആയിരുന്ന ബാലകൃഷ്‌ണൻ, പൊന്നാനി സിഐ ആയി രുന്ന ജലീൽ കറുത്തേടത്ത്, പൊന്നാനി എസ്ഐ അനി ൽകുമാർ, പൊന്നാനി സ്റ്റേഷ നിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ കെ വി, തിരൂർ ഡിവൈഎസ്‌പി ഓ ഫീസിലെ എസ്ഐ നവീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ്, നിലമ്പൂർ ഡാൻസാഫ് എസ്.ഐ അസൈനാ ർ, തിരൂർ ഡാൻസാഫ് അം ഗങ്ങളായ എസ്.ഐ ജയപ്ര കാശ്, എഎസ്ഐ രാജേഷ്, എഎസ്ഐ ജയപ്രകാശ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉദയകുമാർ, ഉണ്ണിക്കുട്ടൻ എന്നിവർക്കാണ് ജില്ലയിൽ നിന്നും കുറ്റാന്വേ ഷണ മികവിന് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സം സ്ഥാന പോലീസ് മേധാവി മെഡൽ വിതരണം ചെയ്യും.