PONNANI

പൊന്നാനിയിൽ പെട്ടിക്കടക്കാരന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം17 കാരനടക്കം 3 പേർ പൊന്നാനി പോലീസിന്റെ പിടിയിൽ.

പൊന്നാനിയിൽ പെട്ടിക്കടക്കാരന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം17 കാരനടക്കം 3 പേർ പൊന്നാനി പോലീസിന്റെ പിടിയിൽ. പൊന്നാനി: സാധങ്ങൾ വാങ്ങി പണം നൽകാത്തത് ചോദ്യം ചെയ്ത മധ്യവയസ്കനെ ലഹരി സംഘം ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ 17 കാരനടക്കം 3 പേരെ പൊന്നാനി പോലീസ് പിടികൂടി.പൊന്നാനി കർമ റോഡിൽ താമസിക്കുന്ന 24 വയസുള്ള വെട്ടതിങ്കര നവനീത്,കുണ്ടുകടവിൽ താമസിക്കുന്ന 19 വയസുള്ള ചോലങ്ങാട്ട് അൻസാർ എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകിയിട്ട് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം.കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ക്യാഷ് ചോദിച്ചതോടെ കടയുടമയെ കത്തി വീശുകയും ഭീഷണിപ്പെടുത്തി അക്രമിക്കുകയുമായിരുന്നു.സംഭവത്തില്‍ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.പിടിയിലായ നവനീത് ഏതാനും മാസം മുമ്പ് എറണാകുളത്ത് വച്ച് എംഡിഎംഎ യുമായി പിടിയിലായിരുന്നു.നവനീതിന്റെ സഹോദരൻ വിനായകൻ എന്നിവർ പൊന്നാനിയിലും മറ്റും നിരവധി കേസുകളിൽ പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കുട്ടൂ പ്രതി ആയ പ്രായപൂർത്തിയാകാത്ത 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത് എസ്.ഐ യാസിർ എന്നിവരും ഹൈവേ പോലീസും ചേർന്ന് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button