പൊന്നാനിയിൽ പുതിയ കോടതി സമുച്ചയം; 70 സെന്റ് ഭൂമിക്ക് സർക്കാർ അനുമതി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിന് വഴിയൊരുങ്ങി&period; കോടതി സമുച്ചയത്തിനായി പൊന്നാനി നഗരത്തിൽ ഉൾപ്പെടുന്ന 70 സെന്റ് സർക്കാർ ഭൂമി ജുഡീഷ്യൽ വകുപ്പിന് ഉപയോഗിക്കുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകി ഉത്തരവിറക്കി&period;പൊന്നാനി എം&period;എൽ&period;എ കെ&period;പി&period; നൗഷാദലി നടത്തിയ നിരന്തര ഇടപെടലുകളുടെയും ശ്രമങ്ങളുടെയും തുടർച്ചയായാണ് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൈവന്നത്&period; ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ടാണ് ജുഡീഷ്യൽ വകുപ്പിന് ഉപയോഗാനുമതി നൽകിയിരിക്കുന്നത്&period;പൊന്നാനി നഗരം അംശം ദേശത്തെ റീ-സർവേ നമ്പർ 15&sol;1-ൽ ഉൾപ്പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിൽനിന്നാണ് കോടതി സമുച്ചയത്തിനായി 70 സെന്റ് അനുവദിച്ചത്&period; പുതിയ കോടതി കെട്ടിടത്തിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി ജില്ലാ ജഡ്ജി നേരത്തെ സർക്കാരിന് അപേക്ഷ നൽകിയിരുന്നു&period; തുടർന്ന് എം&period;എൽ&period;എയുടെ ഇടപെടലിനെ തുടർന്ന് മലപ്പുറം ജില്ലാ കളക്ടറും ലാൻഡ് റവന്യൂ കമ്മീഷണറും നടത്തിയ പരിശോധനകൾക്കും ശുപാർശകൾക്കും ശേഷമാണ് റവന്യൂ വകുപ്പിന്റെ അനുമതി ലഭിച്ചത്&period;1925-ൽ നിർമിച്ച പഴയ കെട്ടിടങ്ങളിലാണ് നിലവിൽ കോടതിയുടെ ചില ഭാഗങ്ങൾ പ്രവർത്തിക്കുന്നത്&period; കെട്ടിടങ്ങളുടെ കാലപ്പഴക്കവും സ്ഥലസൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിനായാണ് പുതിയ കോടതി സമുച്ചയം നിർമിക്കുന്നത്&period; അനുവദിച്ച 70 സെന്റ് ഭൂമിയിൽ സമുച്ചയം നിർമിക്കുന്നതിനും ബാക്കി ഭൂമി റവന്യൂ രേഖകളിൽ തന്നെ നിലനിർത്തുന്നതിനുമാണ് സർക്കാർ നിർദേശം&period;പുതിയ കോടതി സമുച്ചയം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ അഭിഭാഷകർ&comma; കോടതി ജീവനക്കാർ&comma; പൊതുജനങ്ങൾ എന്നിവർക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷവും മെച്ചപ്പെട്ട നീതിന്യായ സേവനങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ…

3 hours ago

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…

3 hours ago

മീൻപാറയിൽ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

വളാഞ്ചേരി:ലോറിയില്‍ കടത്തുകയായിരുന്ന 37 ചാക്ക് ഹാൻസ് പിടികൂടി.ഏകദേശം 17 ലക്ഷം രൂപ വില വരുന്ന 30000 പാക്കറ്റ് ഹാന്‍സ് ആണ്…

7 hours ago

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി…

7 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

16 hours ago

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു.…

16 hours ago