Categories: Local newsPONNANI

പൊന്നാനിയിൽ കപ്പലെത്താൻ ഇനി ആയിരം ദിവസം കൂടി ബാക്കി

പൊന്നാനി: പൊന്നാനിയിൽ നിർമിക്കുന്ന കപ്പൽ ടെർമിനലിന്റെ 90 കോടിയുടെ പ്രൊപ്പോസൽ ഉൾപ്പെടുന്ന ഡിപിആർ ഹാർബർ എൻജിനിയറിങ്‌ വകുപ്പ്‌ മാരിടൈം ബോർഡിന് സമർപ്പിച്ചു. പഴയ ജങ്കാർ ജെട്ടിക്കുസമീപമാണ് മൾട്ടിപ്പർപ്പസ് കപ്പൽ ടെർമിനൽ നിർമിക്കുക. ആദ്യഘട്ടത്തിൽ100 മീറ്റർ വാർഫും കോമ്പൗണ്ട് വാളും നിർമിക്കും. കപ്പലടുപ്പിക്കുന്നതിനായി ആഴംകൂട്ടും. നിലവിൽ നാല് മീറ്റർ ആഴമാണുള്ളത് ഇത് ഡ്രജിങ്‌ ചെയ്‌ത് ആറ് മീറ്ററാക്കി മാറ്റും.

ഐസ് പ്ലാന്റ്‌ മുതൽ തുറമുഖംവരെയുള്ള ഒന്നര കിലോമീറ്ററിൽ ആറ് മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമിക്കും. കൊച്ചി പോർട്ടിന്റെ രീതിയിൽ ചരക്കുകൾ കയറ്റാനും ഇറക്കാനും കഴിയുന്ന വലിയ ക്രയിനുകൾ ഉൾപ്പെടുന്ന സംവിധാനത്തോടെ ഭാവി പദ്ധതികൂടി മുൻകൂട്ടികണ്ടുള്ള ഡിപിആറാണ് തയ്യാറാക്കിയത്. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. പുതിയ ഫിഷിങ്‌ ഹാർബറിനുസമീപം നിർമിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ഹാർബർ വികസനത്തിന്‌ 24 കോടിയുടെ പദ്ധതി അനുവദിച്ചതോടെയാണ് കപ്പൽ ടെർമിനൽ അഴിമുഖത്തിനു സമീപത്തേക്ക് മാറ്റിയത്.

ഹാർബർ എൻജിനിയറിങ്‌ വകുപ്പാണ് ഇതിന്റെ സാധ്യതാ പഠനം നടത്തിയത്. അഴിമുഖത്തിന് സമീപമായതിനാൽ കപ്പൽ സഞ്ചാരം എളുപ്പമാകുന്നതിനൊപ്പം മത്സ്യബന്ധന ബോട്ടുകൾക്ക്‌ തടസമുണ്ടാകുകയുമില്ല. ചരക്ക് ഗതാഗതം, യാത്ര, ക്രൂയിസ് കപ്പൽ തുടങ്ങി മൾട്ടിപ്പർപ്പസ് സംവിധാനത്തോടെയാണ് നിർമാണം. കപ്പൽ ടെർമിനലിനായി രണ്ടരക്കോടി രൂപ സർക്കാർ നീക്കിവച്ചിട്ടുണ്ട്. പൊന്നാനിയുടെ സ്വാഭാവിക ആഴം നാല് മീറ്ററിലധികമായതിനാൽ വലിയ സാമ്പത്തിക ചെലവില്ലാതെ പദ്ധതി യാഥാർഥ്യമാക്കാം. കേന്ദ്ര, സംസ്ഥാന അംഗീകാരം ലഭിച്ചാൽ മൂന്ന് വർഷംകൊണ്ട് പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ponnaninews

Recent Posts

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

38 minutes ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

43 minutes ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

52 minutes ago

എ ഗ്രേഡ് ക്ഷേത്രമായി പെരുമ്പറമ്പ് മഹാദേവ ക്ഷേത്രവും

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ജില്ലയിലെ AGrade ക്ഷേത്രം ആയി സംസ്ഥാന സർക്കാർ ഉത്തരവ് പുറപെടുവിച്ചു1994 ജൂൺ മാസത്തിൽ…

3 hours ago

രാവിലെ എണീറ്റുനോക്കിയപ്പോൾ വീടുകൾക്ക് മുമ്പിലും റോഡരികിലും മിഠായി വിതറിയ നിലയിൽ, ജനം ആശങ്കയിൽ

മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം…

6 hours ago

ചങ്ങരംകുളത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ;പിടിയിൽ ആയത് ചിയ്യാന്നൂർ, കക്കിടിപ്പുറം, പൊന്നാനി സ്വദേശികൾ

ചങ്ങരംകുളം:ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. ചങ്ങരംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…

6 hours ago