PONNANI
പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ സക്കീറിന് ആവേശകരമായ സ്വീകരണം
പൊന്നാനി : എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീറിന് ജനങ്ങളുടെ വലിയ പിന്തുണ വികസന തുടർച്ച ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ വോട്ടർമാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
മൂന്നാം ദിവസത്തെ പര്യടനം കണ്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച സക്കീർ, ക്ഷേത്ര ഭാരവാഹികളെയും ഭക്തജനങ്ങളെയും സന്ദർശിച്ചു. തുടർന്ന് തെയ്യങ്ങാട്, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലകളിൽ പര്യടനം നടത്തി.
വിവിധ ഇടങ്ങളിൽ നടന്ന നോമ്പുതുറകളിലും പങ്കെടുത്ത സ്ഥാനാർത്ഥി, വൈകിട്ട് പൊന്നാനി ടൗണിലും നിലയോര പാതയിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി.