പൊന്നാനിയിൽ എസ്ഐയെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ.

പൊന്നാനിയിൽ എംഡിഎംഎ കടത്തി കൊണ്ട് വന്ന കാർ തടഞ്ഞ് പരിശോധിക്കാൻ ശ്രമിക്കവേ എസ്ഐയെ കാറിടിപ്പിച്ച് പരിക്കേൽപിച്ചു രക്ഷപ്പെട്ട കേസിലെ ഒന്നാം പ്രതി പിടിയില്‍.വെളിയങ്കോട് സ്വദേശി 30 വയസുള്ള കൊളത്തേരി സാദിഖിനെയാണ് ചാവക്കാട് പോലിസിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.ചാവക്കാട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അതി സാഹസികമായി പ്രതിയെ പിടികൂടിയത്.സംഭവം നടന്ന ഡിസംബർ 10 ശേന് ശേഷം ഒളിവിൽ പോയ സാദികിനെ നിരന്തര നിരീക്ഷങ്ങൾക്ക് ശേഷം ആണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ്ഐ അരുൺ ആര്‍യു,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജുകുമാർ,നാസർ ,പ്രശാന്ത് കുമാർ. എസ്. ചാവക്കാട് പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരായ ഹംദ്, റെജിത്ത് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
