PONNANI

പൊന്നാനിയില്‍ മദ്യശാലക്ക് മുന്നിൽ വനിതകളുടെ പ്രതിഷേധം

പൊന്നാനി:സർക്കാർ പുഴമ്പ്രം പ്രദേശത്ത് ആരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് വനിത ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്യശാലക്ക് മുന്നിൽ നടത്തിയ ഉപരോധ സമരം വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു.ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് വളരെ വേഗത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ബീവറേജ് ഔട്ട്ലറ്റ് പുഴമ്പ്രത്തേക്ക് പുനസ്ഥാപിക്കപ്പെട്ടത്.പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാർ മദ്യ ലോബികൾക്കു മുന്നിൽ മുട്ടുമടക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. ബീവറേജ് ഔട്ട്‌ലറ്റുകളും,മദ്യശാലകളും യഥേഷ്ടം അനുവദിക്കുകയാണ്.അതുവഴി സംസ്ഥാനത്ത് മദ്യ വിപണനത്തിലൂടെ കോടികൾ സമാഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സുഹ്‌റ മമ്പാട് പറഞ്ഞു.വനിത ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി. ബീവി, മുംതാസ്, ആയിഷ അബ്ദു, സീനത്ത് ,നബീസു , ഷബീറാബി എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button