MALAPPURAMPONNANI
പൊന്നാനിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: പൊന്നാനിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൊന്നാനി നരിപ്പറമ്ബ് അതളൂർ സ്വദേശി ഇസ്മായില്‍ (34) മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ അതളൂർ സ്വദേശികളായ ശരീഫ്, സമദ്, എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇസ്മായിലിൻ്റെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
