പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് ‘അഷ്‌റഫ് കോക്കൂരിന് ഓപ്പൺ ഫോറം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

ചങ്ങരംകുളം:രാഷ്ട്രീയ ,സാമൂഹിക ,വിദ്യാഭ്യാസ ,മത ,സാംസ്കാരിക രംഗങ്ങളിൽ അൻപത് വർഷമായി തിളങ്ങി നിൽക്കുന്ന മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷററും, മലപ്പുറം ജില്ലാ യു ഡി എഫ് കൺവീനറും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ അഷ്‌റഫ് കോക്കൂരിന് പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട സാഹചര്യത്തിൽ ചങ്ങരംകുളം ഓപ്പൺ ഫോറം ഏര്‍പ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.ചങ്ങരംകുളം എഫ് എല്‍ ജി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്‌കാരം നൽകി.സ്വാഗത സംഘം ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു,ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ എം എസ് എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ ലീഡറായി പൊതുപ്രവർത്തനം ആരംഭിച്ചു മുസ്‌ലിം ലീഗിന്റെ നേതൃ നിരയിൽ എത്തി നിൽക്കുമ്പോൾ ഒട്ടേറെ മികവുറ്റ പ്രവർത്തങ്ങൾ ഈ നാടിന് വേണ്ടി സംഘടിപ്പിക്കാനും നേതൃത്വം നൽകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.മികവിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സ്നേഹ ജാലകം എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകി പ്രകാശനം ചെയ്തു, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പൊന്നാട അണിയിച്ചു.ഡോക്ടർ എം പി അബ്ദുസ്സമദ് സമദാനി എംപി മുഖ്യപ്രഭാഷണം നിർവഹിച്ചു, പി നന്ദകുമാർ എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, സി എച്ച് റഷീദ്, പി ടി അജയ് മോഹൻ, നാലകത്ത് സൂപ്പി,അഡ്വക്കറ്റ്ഇ സിന്ധു, സുഹറ മമ്പാട്, പി പി യൂസഫലി,സ്വാഗതസംഘം ജനറൽ കൺവീനർ സി എം യൂസഫ്, ഷാനവാസ് വട്ടത്തൂർ,ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി എ റഷീദ്,അസീസ് കൂടല്ലൂർ,വി കെ എം ഷാഫി, പിഎംകെ കാഞ്ഞിയൂർ, എം എം മുബാറക്ക്, പി ടി സെയ്തു മുഹമ്മദ്,ഹമീദ് ബാബു ആനക്കപറമ്പിൽ,എം എം വീരാൻ കോയ, സി കെ അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.
