CHANGARAMKULAM
പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ സ്നേഹവും സാഹോദര്യവും നിറഞ്ഞ മതനിരപേക്ഷ ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കാൻ; ആലങ്കോട് ലീലാകൃഷ്ണൻ


ചങ്ങരംകുളം: പൊതുവിദ്യാലയങ്ങൾ
ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ സ്നേഹവും സാഹോദര്യവും നിറഞ്ഞ മതനിരപേക്ഷ ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റേയും
95മത് വാർഷികാഘോഷത്തി ന്റേയും ഉദ്ഘാടനം
നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലങ്കോട്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ
അധ്യക്ഷത വഹിച്ചു.ടി.രാമദാസ്,സി.കെ.പ്രകാശൻ,പ്രധാനാധ്യാപിക പി.ജി. ബിന്ദു, സി.വൽസല,
വി.കെ.നാസർ, കെ.പി. ചന്ദ്രമതി, ആസിയ
ഇബ്രാഹിം,സി.കെ.അഷറഫ്, സ്കൂൾ മാനേജർ കെ.രാമചന്ദ്രൻ,സി.ശിവശങ്കരൻ
,കെ.പി.സൂര്യനാരായണൻ, എ.കെ. ഷൈനി,പി.ടി.ശശിധരൻ,സി.കെ. ബാപ്പുനു, സജി കെ ചിന്നൻ, അനന്ത് സൂര്യൻ, പി. നജ്മ എന്നിവർ പ്രസംഗിച്ചു.
