EDAPPALLocal news
നടുറോഡിൽ ഓഫായി കെഎസ്ആർടിസി

എടപ്പാൾ: സംസ്ഥാനപാതയിൽ എടപ്പാൾ ജംഗ്ഷനിലാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസ് ഓഫായത്. പൊന്നാനി റോഡിൽ നിന്നും കുറ്റിപ്പുറം റോഡിലേക്ക് തിരിയുന്നതിനിടെയാണ് ബസ് നിന്നത്. എൻജിൻ തകരാറാണ് കാരണം.
ഇതോടെ എടപ്പാൾ പൊന്നാനി റോഡിൽ ചെറിയതോതിൽ
ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ചൊവ്വാഴ്ച കാലത്ത് 11 മണിയോടെയായിരുന്നു സംഭവം.തുടർന്ന് കണ്ടനകം ഡിപൊയിൽ നിന്ന് ആളെത്തി എഞ്ചിൻ തകരാർ തീർത്തു വാഹനം കൊണ്ടുപോയി.
