KERALA

പൊതുപണിമുടക്കില്‍ നിന്നൊഴിവാക്കണം; ആവശ്യവുമായി തീയറ്റര്‍ ഉടമകളുടെ സംഘടന

പൊതുപണിമുടക്കില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി തീയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്റര്‍ വ്യവസായം കരകയറി വരുന്നതേയുള്ളൂവെന്നതാണ് കാരണം. നേരത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പല മേഖലകളിലും പിന്‍വലിച്ചിട്ടും ഞായറാഴ്ചകളില്‍ തീയറ്റര്‍ അടച്ചിടണമെന്ന തീരുമാനത്തിനെതിരെ ഫിയോക് രംഗത്ത് വന്നിരുന്നു.

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് രണ്ടാം ദിവസവും പൊതുജനത്തെ ബാധിച്ചു. എല്‍ഡിഎഫ് യോഗത്തിന് ശേഷം നിരക്ക് വര്‍ധനവില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം നിരക്ക് വര്‍ധനവില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ മറുപടി.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്. പലയിടത്തും കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്താതിരുന്നതോടെ ജനജീവിതം ദുരിതത്തിലായി.

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button