EDAPPALLocal news

പൊങ്കാല മഹോത്സവം 1198 മകരം 3 (2023 ജനുവരി 17) ചൊവ്വാഴ്ച കാലത്ത് 8 മണി മുതൽ

എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നു

പൊങ്കാല വഴിപാട് ഒന്നിന് : 101 രൂപ ഭക്തർ പൊങ്കാല മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്

അന്നപൂർണ്ണേശ്വരിയും ആദിപരാശക്തിയുമായ ദേവിക്ക് ക്ഷേത്രസന്നിധിയിൽ വച്ച് ഭക്തോത്തമകളായ സ്ത്രീജനങ്ങൾ സ്വന്തം കൈകൾ കൊണ്ട് പുത്തൻ കലങ്ങളിൽ പായസം, വെള്ള നിവേദ്യം മുതലായവ കാലമാക്കുന്ന വഴിപാടാണ് പൊങ്കാല. പൂജാരി ആ നിവേദ്യം ദേവിക്ക് സമർപ്പിക്കുന്നു.അതിനുശേഷം അതാതാളുകൾക്ക് വിതരണം ചെയ്യുകയും ഭവനങ്ങളിൽ കൊണ്ടുപോവുകയും ചെയ്യുന്നു.

പൊങ്കാലയിടുമ്പോൾ ആദിപരാശക്തിയായ അമ്മയും അവരിലൊരാളായി മാറുകയും അഷ്ടശ്വര്യ സ്വരൂപിണിയായി കുടികൊണ്ട്, നരകദുരിത യാതനകൾ മാറ്റുകയും,മഹാരോഗനിവാരിണിയായും,മംഗല്വഭാഗ്യവും സന്താനസൗഭാഗ്വവും, വിദ്യയും,ബുദ്ധിയും,ഉദ്യോഗാദിസമൃദ്ധിയും കുടുംബൈശ്വര്യവും തന്നനുഗ്രഹിക്കുകയും ചെയ്യുന്നു. സകലദേവീദേവ ചൈതന്യങ്ങളും ഒരുമിച്ച് പ്രപഞ്ചേശ്വരിയായി കുടികൊള്ളുന്ന മണലിയാർക്കാവിലമ്മയുടെ ദർശനം സായുജ്വമേകുന്നു.

കാർമ്മികത്വം: ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.കെ.ടി.നാരായണൻ നമ്പൂതിരിപ്പാട്,ക്ഷേത്രം മേൽശാന്തി ശ്രീ. ദീപക് നമ്പൂതിരി

ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും: ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി
(മുഖ്യ കാര്വദർശി ശ്രീചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം)

സാന്നിദ്ധ്യം: ബ്രഹ്മശ്രീ.പി.എം. മനോജ് എമ്പ്രാന്തിരി

പൊങ്കാലയ്ക്ക് ആവശ്വമായ എല്ലാ സാധനങ്ങളും ഭക്തജനങ്ങൾ കൊണ്ടുവരേണ്ടതാണ്.അടുപ്പിന് ആവശ്യമായ ഇഷ്ടിക ക്ഷേത്രത്തിലൽ നിന്നും നൽകുന്നതായിരിക്കും.

അമ്മയുടെ നാമത്തിൽ എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നു.

പൊങ്കാല വഴിപാട് ഒന്നിന് : 101 രൂപ ഭക്തർ പൊങ്കാല മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്

കൊണ്ടുവരേണ്ടത്: മൺകലം, കൽപ്പ വൃക്ഷത്തിന്റെ വിറക്, ഉണക്കലരി 200 ഗ്രാം, നാളികേരം (ചിരവിയത്), ശർക്കര 400 ഗ്രാം,നേന്ത്രപ്പഴം ഒന്ന് ചെറുതാക്കിയത്, നാക്കില 2 എണ്ണം, വെറ്റില 1 എണ്ണം, അടക്ക 1 എണ്ണം

ക്ഷേത്രകമ്മിറ്റി ശ്രീ വടക്കേ മണലിയാർക്കാവ് ഭഗവതി ക്ഷേത്രം കാലടിത്തറ, പി. ഒ. ശുകപുരം, എടപ്പാൾ, മലപ്പുറം ജില്ല
ഫോൺ :☎️0494 2684 999, ????9495 684 999

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button