EDAPPALLocal news
പൈപ്പ് ലൈൻ തകർന്ന് ജലം പാഴായി

എടപ്പാൾ: പന്താവൂർ പാലത്തിന് സമീപം ജല വിതരണ പൈപ്പ് തകർന്ന് കുടിവെള്ളം പാഴായി. പഴയ പലത്തിൻ്റെ കൈവരിയോട്
ചേർന്നുള്ള പൈപ്പ് ലൈനാണ് തകർന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. പന്താവൂർ ജനത സ്കൂളിന് സമീപത്തായി തകർന്ന ലൈൻ ശരിയാക്കാനായി കുഴിയെടുത്തിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും തുടർ നടപടികൾ ആയില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
