EDAPPAL
പൈപ്പ് കയറ്റി വന്ന ജീപ്പിന്റെ കെട്ടഴിഞ്ഞു ; തെറിച്ച് വീണ പൈപ്പ് തട്ടി കാറിന്റെ ഗ്ലാസ് തകർന്നു


എടപ്പാൾ: പൈപ്പ് കയറ്റി വന്ന ജീപ്പിന്റെ കെട്ടഴിഞ്ഞു വീണ് കാറിന്റെ ഗ്ലാസ് തകർന്നു. മുന്നിൽ പോവുകയായിരുന്ന കാറിന്റെ പിറകിലെ ഗ്ലാസിലാണ് ചിതറി വീണ പൈപ്പുകൾ വന്ന് ഇടിച്ചത്. റോഡിൽ പൈപ്പുകൾ പരന്നതോടെ സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. എടപ്പാൾ കുറ്റിപ്പുറം റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
