PONNANI


പേവിഷ പ്രതിരോധ വാക്സിനേഷൻ രണ്ടാം ഘട്ടത്തിന് പൊന്നാനി നഗരസഭയിൽ തുടക്കമായി

പൊന്നാനി : തെരുവ് നായ അക്രമണങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി പേവിഷ പ്രതിരോധ വാക്സിനേഷൻ രണ്ടാം ഘട്ടത്തിന് പൊന്നാനി നഗരസഭയിൽ തുടക്കമായി. തെരുവുനായ്ക്കളെ ആവാസ വ്യവസ്ഥയിൽ വച്ച് തന്നെ കുത്തിവെപ്പ് നടത്തി ചെയ്ത് തിരിച്ചു വിടുന്ന രീതിയാണിത്. അംഗീകൃത ഡോഗ് ക്യാച്ചേഴ്സ് നായ്ക്കളെ പിടികൂടി സ്പോർട്ടിൽ വച്ച് തന്നെ കുത്തിവെപ്പ് നടത്തുന്നു. തുടർന്ന് തിരിച്ചറിയുന്നതിന് സ്പ്രേ പെയ്ന്റ് മാർക്ക് ചെയ്ത് ആവാസ വ്യവസ്ഥയിലേക്ക് തന്നെ തിരിച്ചു വിടും.

ആദ്യ ദിനം നൂറോളം തെരുവ് പട്ടികളെ ഇത്തരത്തിൽ കുത്തിവെപ്പിന് വിധേയരാക്കാൻ സാധിച്ചു. പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി പരിസരം, പള്ളപ്രം പാലം പരിസരം, ഏ.വി ഹയർ സെക്കൻഡറി സ്ക്കൂൾ കോമ്പൗണ്ട്, എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂൾ കോമ്പൗണ്ട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യ ദിന വാക്സിനേഷൻ പ്രവർത്തനങ്ങൾ നടത്തിയത്. തുടർച്ചയായി ഒരു ആഴ്ചക്കാലം നീണ്ടു നിൽക്കുന്ന കുത്തിവെപ്പ് പരിപാടിക്ക് പൊതുജനങ്ങളുടെ പിന്തുണ വേണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button