CHANGARAMKULAM
പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കമായി


ചങ്ങരംകുളം : ആലംകോട് ഗ്രാമപഞ്ചായത്തിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.കെ പ്രകാശൻ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ചങ്ങരംകുളം മൃഗാശുപത്രിയിലാണ് കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് കുത്തിവെപ്പിനുള്ള സൗകര്യം. സീനിയർ വെറ്റിനറി സർജൻ ഡോ. അനിത പ്രസാദിന്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടക്കുന്നത്. ഷോജി, വിദ്യാധരൻ, ഇബ്രാഹിം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
