EDAPPAL
നെല്ലിശ്ശേരി സി എച്ച് സെന്റര്‍ ജൂനിയര്‍ ഐഎഎസ് അക്കാദമി ഉദ്ഘാടനം ചെയ്തു

എടപ്പാള്‍ | നെല്ലിശ്ശേരി സി എച്ച് സെന്റര്‍ ജൂനിയര്‍ ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. മൊയ്തു ബിൻ കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. ഐഎഎസ്, ഐപിഎസ് തുടങ്ങി ഉന്നത മത്സര പരീക്ഷകള്‍ മുതല്‍ എല്‍ഡിസി, എല്‍ജിപി റെയില്‍വേ, ബാങ്കിങ് മുതലായ പൊതുമേഖല സ്ഥാപനങ്ങളിലെ ജോലികളിലേക്കും കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രി പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കും സഹായകരമായ പരിശീലനമാണ് നെല്ലിശ്ശേരിയിലെ സിഎച്ച് സെന്റര്‍ ജൂനിയര്‍ ഐഎഎസ് അക്കാദമിയില്‍ ലഭിക്കുക
