CHANGARAMKULAM
പെൻഷനേഴ്സ് യൂണിയൻ വനിതാദിനം ആചരിച്ചു.

ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂനിറ്റ് വനിതാദിനം സമുചിതമായി ആഘോഷിച്ചു. പ്രമുഖ വനിതകളെ ആദരിക്കൽ, കലാപരിപാടികൾ, സംവാദം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പന്താവൂരിലെ പെരുമ്പടപ്പ് ബ്ലോക്ക് പെൻഷൻ ഭവനിൽ പി.ബി. ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എം.പി. അംബികാ കുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. സി.എം. ബാലാമണി ടീച്ചർ, ടി.വി. സുബൈദ, പി.എം. സതീശൻ, എ.പി. ശ്രീധരൻ, എ.വി. ദിവാകരൻ, ടി. കൃഷ്ണൻ നായർ, ടി. രാമദാസ്, പി.വി. എത്താമ്മ,നിർമ്മല എന്നിവർ പ്രസംഗിച്ചു.
