NATIONAL
പെൺമക്കളുമായി ചന്ദ്രചൂഡ് കോടതിയിൽ
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-07-07-15-03-518_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230106-WA0014-1024x393.jpg)
സുപ്രിം കോടതി കാണണമെന്ന് ആഗ്രഹിച്ച പെണ്‍മക്കളുമായി കോടതിയിലെത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. തന്റെ രണ്ട് പുത്രികളുമായാണ് ചന്ദ്രചൂഡ് കോടതിയിലെത്തിയത്. പബ്ലിക് ഗാലറിയില്‍ നിന്നും മക്കളെ കോടതി മുറിയിലേക്കും ചന്ദ്രചൂഡ് കൊണ്ടുവന്നു.
ഭിന്നശേഷിക്കാരായ മഹി (16) പ്രിയങ്ക (20) എന്നിവര്‍ക്ക് ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ മുറി കാണിച്ച് കൊടുക്കുകയും കോടതി നടപടികള്‍ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.
സുപ്രിം കോടതി കാണണമെന്ന് മക്കള്‍ ആവശ്യപ്പെട്ടതോടെയാണ് അവരെ ചന്ദ്രചൂഡ് കൊണ്ടുവന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് നവംബർ 9ന് ആണ് ചുമതലയേറ്റത്. 2024 നവംബർ 10 വരെ കാലാവധിയുണ്ട്. ഏറ്റവും കൂടുതൽ കാലം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)