DKLEARNR FINLEARN APP ബഹു: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡൊ : കെ ടി ജലീൽ ലോഞ്ച് ചെയ്തു


എടപ്പാൾ:എടപ്പാൾ സ്വദേശിയും വിദ്യാഭ്യാസ രംഗത്ത് ഏറെക്കാലത്തെ അനുഭവ പരിചയമുള്ള നവാസ് അബ്ദുൾ ഖാദർ സ്ഥാപിച്ച
DKLEARNR FINLEARN APP ബഹു: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡൊ : കെ ടി ജലീൽ ലോഞ്ച് ചെയ്തു.ഡികെലേണർ ഹൈബ്രിഡ് ഫിൻലേൺ എഡ്ടെക് സ്റ്റാർട്ടപ്പ് വിദ്യാർത്ഥികൾക്ക് മുന്നിൽ വലിയ അവസരമാണ് തുറന്നിടുന്നത്. ഫിനാൻസ് വിഷയങ്ങളിലെ അധ്യാപകനായും ഒരു ഫിനാൻസ് പ്രൊഫഷണൽ എന്ന നിലയിലും ആർജിച്ച ദശാബ്ദക്കാലത്തെ അനുഭവ പരിചയമാണ് ഡികെലേണർ ഫിൻലേൺ ആപ്പ് പുറത്തിറക്കാൻ അദ്ദേഹത്തിന് കരുത്തായത്. കോവിഡ് മഹാമാരിക്കാലത്ത് ലോകം ലോക്ക്ഡൗണിലായപ്പോൾ അനേകം വിദ്യാർത്ഥികൾ ഡികെലേണറിന്റെയും എഡ്ടെക് സ്റ്റാർട്ടപ്പായ ഫാക്പൂൾ ലേണിംഗ് വെഞ്ച്വേഴ്സ് ഇന്ത്യ എൽഎൽപിയുടെയും സേവനം പ്രയോജനപ്പെടുത്തി. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീലാണ് ഡികെലേണർ ഫിൻലേൺ ആപ്പ് ലോഞ്ച് ചെയ്തത്.

എസിസിഎ, സിഐഎ, സിഎംഎ, ഐഎഫ്ആർഎസ്, ഐസിഎഇഡബ്ല്യു തുടങ്ങി നിരവധി വിദേശ പ്രൊഫഷണൽ കോഴ്സുകൾ ഓൺലൈനായി ചെയ്യാനുള്ള അവസരമാണ് ഡികെലേണർ സർവീസ് ഒരുക്കുന്നത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്ക് വരെ ഈ കോഴ്സുകൾ ചെയ്യാൻ അവസരമുണ്ട്. ഫിനാൻസ് പ്രൊഫഷണൽ മേഖലയിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഡികെലേണർ ആപ്പിന് ഇതിനകം സാധിച്ചിട്ടുണ്ട്.
