പെരുമ്പിലാവിൽ യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവം; 3 പേർ അറസ്റ്റിൽ. പെരുമ്പിലാവിൽ യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെ കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം പെരുമ്പിലാവിൽ കഴിഞ്ഞ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പെരുമ്പിലാവ് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ടാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. ഷെക്കീർ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.