CHANGARAMKULAMLocal news
പെരുമ്പിലാവിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ് വയോധികക്ക് ഗുരുതര പരിക്ക്
പെരുമ്പിലാവ്: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് വയോധികയ്ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വയോധികയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9.40 നാണ് സംഭവം. കടവല്ലൂർ പാതാക്കര വീട്ടിൽ 65 വയസ്സുള്ള ഭാനുമതിക്കാണ് പരിക്കേറ്റത്. ഭാനുമതിയും ഭർത്താവും കുന്നംകുളത്തേക്ക് പോകുവാനായി പെരുമ്പിലാവ് സെൻററിൽ നിന്നും ബസ്സിൽ കയറി. ബസ് അല്പം മുന്നോട്ട് പോയപ്പോഴേക്കും ഭാനുമതി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ ഭാനുമതിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറത്തുനിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന ജോണീസ് എന്ന സ്വകാര്യ ബസ്സിൽ നിന്നാണ് ഭാനുമതി തെറിച്ചുവീണത്.