CHANGARAMKULAM

പെരുമ്പിലാവിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കക്ക് പരിക്ക്

പെരുമ്പിലാവ്: കാട്ടു പന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കക്ക് പരിക്കേറ്റു. കടവല്ലൂർ പഞ്ചായത്തിലെ മണിയറക്കോട് സ്വദേശിനി മാകുളത്തിങ്കൽ വീട്ടിൽ അബ്ദുൽ കരീമിന്റെ ഭാര്യ 55 വയസ്സുള്ള ആയിഷക്കാണ് പരിക്കേറ്റത്.രാവിലെ ആറരയോടെ വീട്ടുപറമ്പിലെ മോട്ടോർ ഓണാക്കാൻ ചെന്നപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. നിലവിളികേട്ട് സമീപവാസിയായ പാമ്പ് സംരക്ഷകൻ രാജൻ പെരുമ്പിലാവ് എത്തിയാണ് രക്ഷിച്ചത്. കാട്ടു പന്നിയുടെ ആക്രമണത്തിൽ മരണംവരെ സംഭവിച്ചേക്കാവുന്ന സാഹചര്യത്തിൽ നിന്നാണ് ആയിഷ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ആയിഷയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. കാട്ടു പന്നികൾ കൂട്ടമായിറങ്ങി കൃഷി ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധിതവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button