KERALA
പെരുമ്പാവൂരിൽ വേസ്റ്റ് കുഴിയിൽ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
![](https://edappalnews.com/wp-content/uploads/2023/02/Screenshot_2023-02-10-13-50-59-585_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/02/IMG-20230203-WA0080-819x1024.jpg)
പെരുമ്പാവൂരിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ വീണാണ് മരണം. വെസ്റ്റ് ബംഗാൾ സ്വദേശി ഹുനൂബയുടെ നാലു വയസ്സുള്ള മകൾ അസ്മിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. കുറ്റിപ്പാടം സ്വദേശി ശിഹാബിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിയിലേക്ക് മാറ്റി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)