പെരുമ്പലം കരിങ്കൽ ക്വാറി പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു


ആനക്കര: ആനക്കര ഗ്രാമപഞ്ചായത്തിലെ പെരുമ്പലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നും ഉഗ്ര സ്ഫോടനങ്ങൾ കാരണം പരിസരവാസികൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയപ്പാടിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് വില്ലേജ് അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
ക്വാറി ഉടമയുമായി സംസാരിച്ച് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുവാൻ തീരുമാനിച്ചു.
25ാം തീയതി ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതിയുടെയും ബന്ധപ്പെട്ട അധികൃതരുടെയും നാട്ടുകാരുടെയും ക്വാറി ഉടമയുടെയും യോഗം ചേർന്ന് പ്രശ്നം പരിഹാരമാകുന്നത് വരെയാണ് പ്രവർത്തി നിർത്തിവച്ചത് .
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിസി രാജു ,പി കെ ബാലചന്ദ്രൻ മെമ്പർമാരായ കെപി മുഹമ്മദ് , ടി സാലിഹ് ,ഗിരിജ മോഹൻ ,പി കെ സാബു പഞ്ചായത്ത് സെക്രട്ടറി ഇ എൻ ഹരിനാരായണൻ വില്ലേജ് ഓഫീസർ രാജേഷ് അസിസ്റ്റൻറ് നിഖിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
