EDAPPAL
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് കടവിൽ കർക്കിടക വാവ് ബലി നടന്നു

എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് കടവിൽ നടന്ന കർക്കിടക വാവ് ബലി തർപ്പണത്തിന് നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.ബാലികർമ്മങ്ങൾക്ക് തിരുന്നാവായ പ്രിയ എളേത് വാണി എളേത് എന്നിവർ കർമികത്വവുംവഹിച്ചു.ബലി തർപ്പണത്തിന് ശേഷം മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി ശ്രീരാജ് എംബ്രാന്തിരി എന്നിവരുടെ കർമികത്വത്തിൽ തിലക ഹവനം നടന്നു.പ്രഭാത ഭക്ഷണം ഔഷധ കഞ്ഞി എന്നിവ ഭക്തർക്ക് നൽകി.രാവിലെ 4മണിക്ക് തുടങ്ങിയ ബലിതർപ്പണം രാവിലെ 10മണിവരെ നീണ്ടു നിന്നു
