CHANGARAMKULAM
പെരുമ്പടപ്പ് ബ്ളോക്ക് സംഘടിപ്പിക്കുന്ന നീന്തൽ മത്സരം മെയ് 26ന് ചിയ്യാനൂർ ചിറകുളത്തിൽ നടക്കും
ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് സംഘടിപ്പിക്കുന്ന നീന്തൽ മത്സരം മെയ് 26ന് ചിയ്യാനൂർ ചിറകുളത്തിൽ നടക്കും.വർദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് യുവജനങ്ങളെ ബോധവന്മാരാക്കുക എന്ന ഉദ്ദേശത്തോട് കൂടി പെരുമ്പടപ്പ് ബ്ലോക്ക് സംഘടിപ്പിക്കുന്ന ആരോഗ്യമേളയോട് അനുബന്ധിച്ചാണ് ആലംകോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീന്തൽ മത്സരം സംഘടിപ്പിക്കുന്നത്.മെയ് 26 വ്യാഴാഴ്ച കാലത്ത് 10 ന് ചിയാനൂർ ചിറക്കുളത്തിൽ നടക്കുന്ന പരിപാടി ബ്ളോക്ക് പ്രസിഡണ്ട് ഇ സിന്ധു ഉദ്ഘാടനം ചെയ്യും