പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള സംഘാടക സമിതി യോഗം ചേർന്നു
June 1, 2023
എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി ജൂലൈ മാസത്തിൽ നടത്തുന്ന തൊഴിൽമേളയുടെ സംഘാടകസമിതി യോഗം എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. 2026 നകം കേരളത്തിൽ 20 ലക്ഷം അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള നോളജ് എക്കോണമി മിഷൻ ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുത്ത നാല് തദ്ദേശസ്ഥാപനങ്ങളിൽ ഒന്നാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. ഡി.ഡബ്ലിയു.എം. എസ് കണക്ട് എന്നാ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് മുഖാന്തരം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നവർക്കാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. സംഘാടകസമിതി യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ.സിന്ധു അധ്യക്ഷത വഹിച്ചു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ, നല്ല മുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ധീൻ, വൈസ് പ്രസിഡണ്ട് പ്രവീൺ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരായ എ. എച് റംഷീന താജുന്നീസ, ബ്ലോക്ക് മെമ്പർമാരായ കെ. സി ശിഹാബ്, നൂറുദ്ദീൻ പോഴത്ത്, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗം ഹുസൈൻ, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ സൈദ് പുഴക്കര മുതലായവർ പങ്കെടുത്തു. ബ്ലോക്ക് മെമ്പർ പി.അജയൻ നന്ദി അറിയിച്ചു.