പെരുമ്പടപ്പ്: പുത്തൻപള്ളി ജാറം ഹോസ്പ്പിറ്റൽ പരിപാലന കമ്മിറ്റിയുടെ അടുത്ത ഭരണസമിതി തെരെഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിൽ മഹല്ല് സംരക്ഷണ സഖ്യത്തിന് ഭൂരിപക്ഷം.
11 സീറ്റുകളിലേക്ക് മൂന്ന് മുന്നണികളും ഒരു സ്വതന്ത്രനും അടക്കം 28 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആകെ 2965 വോട്ടുകളാണ് പോൾ ചെയ്യപ്പെടേണ്ടത്. ആയതിൽ 1761 വോട്ട് പോൾ ചെയ്തു.
അന്തിമ തെരെഞ്ഞെടുപ്പ് ഫലം.. ആകെ സീറ്റ് – 11 മഹല്ല് ഐക്യവേദി( ഭരണപക്ഷം)- 5 മഹല്ല് സംരക്ഷണ സഖ്യം ( പ്രതിപക്ഷ മുന്നണി ) – 6 ഭരണഘടന സംരക്ഷണ സമിതി (മൂന്നാം മുന്നണി ) – 0 സ്വതന്ത്രൻ – 0
അടുത്ത മൂന്ന് വർഷത്തേക്കാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിട്ടുള്ളത്.
അബ്ദുൽ റഹൂഫ് അറക്കക്കാട്ടിൽ, അമീൻ പുളിയഞ്ഞാലിൽ, ഫൈസൽ പെരുമ്പുങ്കാട്ടിൽ ( ഫസലു തെക്കേപ്പുറം), അബ്ദുൽ കരീം കുന്നനയിൽ, ഹുസൈൻ പെരുമ്പുങ്കാട്ടിൽ (സൈനു തെക്കേപ്പുറം), സൈഫുദ്ദീൻ കപ്പത്തയിൽ, മുഹമ്മദ് വി ആർ (വെള്ളൂരയിൽ), ഫൈസൽ പാടിയോടത്ത്, റഹീം പെരുമ്പും കാട്ടിൽ, ഉസ്മാൻ അമ്മനാട്ട് ചെറ്റാറയിൽ, അബ്ദുൽ സലീം വി പി (സലീം ഗ്ലോബ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങൾ.
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം…
പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…
കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…
ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…