Local newsPERUMPADAPP

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ പുഞ്ച പാർക്കിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

പെരുമ്പടപ്പ് : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ പുഞ്ച പാർക്കിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപനവും സാക്ഷ്യ പത്ര കൈമാറ്റവും നടന്നു. ഡയറക്ടർ നസീമുദീൻ .കെ സ്വാഗതമർപ്പിച്ച ചടങ്ങിൽ എംഎൽഎ പി നന്ദകുമാർ പ്രഖ്യാപനം നടത്തുകയും പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ മിഥുന സി എം ഹരിത ടൂറിസം കേന്ദ്രമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അഡ്വ: സിന്ധു പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സൗദ അബ്ദുള്, നിഷാദത്ത് ടീച്ചർ, സലാഹുദ്ദീൻ, പുഞ്ച പാർക്ക് ഡയറക്ടർ അബ്ദുൽ ഗഫൂർ, അബു താഹിർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്,ഹരിത കേരളo മിഷൻ, ശുചിത്വ മിഷൻ മിഷൻ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഹരിത പരിശോധനയുടെ ഭാഗമായാണ് പുഞ്ചപ്പാർ ക്കിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്, വാർഡ് മെമ്പർമാരായ മുസ്തഫ ടി എച്ച് , ഉണ്ണികൃഷ്ണൻ, അജീഷ ഷാനവാസ് , ശാന്തകുമാരൻ , പുഞ്ച പാർക്ക് ഡയറക്ടർമാരായ കെ എം ജമാൽ , ഉമ്മർ ചിതോത്ത്, അഷറഫ് പി പി , മുഹമ്മദ് കുട്ടി ബി പി ,അസിസ്റ്റന്റ് സെക്രട്ടറി ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ, ആർ ജി എസ് എ തീമാറ്റിക് എക്സ്പേർട്ട്,സമീപവാസികൾ, സന്ദർശകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button