Local news

പെരുമ്പടപ്പ്സ്വദേശിനിയായ വീട്ടമ്മ ചെര്‍പ്പുളശ്ശേരിയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ചു

പെരുമ്പടപ്പ്: പെരുമ്പടപ്പ് സ്വദേശിനിയായ വീട്ടമ്മ ചെർപ്പുളശ്ശേരിയിൽ കുത്തേറ്റു മരിച്ചു. 2 മാസമായി ചെർപ്പുളശ്ശേരി മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപം ക്ഷേത്രത്തിനു സമീപത്തു സ്ഥലം വാങ്ങി ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്ന പെരുമ്പടപ്പ് തെക്കഞ്ചേരി വീട്ടിൽ സുനിത (50) ആണ് മരിച്ചത്. രാവിലെ ആറോടെയാണ് സംഭവം.ബഹളം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന മകൻ സഞ്ജയ്‌ എത്തിയപ്പോൾ അമ്മ കുത്തേറ്റു വീണ നിലയിലായിരുന്നു. ഉടൻ മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ സത്യൻ ആണ് കുത്തിയതെന്നു അമ്മ തന്നോട് പറഞ്ഞെന്നു സഞ്ജയ്‌ പൊലീസിനു മൊഴി നൽകി. സത്യനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button