CHANGARAMKULAM

പെരുമുക്ക് കാരക്കാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച

ചങ്ങരംകുളം:പെരുമുക്ക് കാരക്കാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 19ന് ഞായറാഴ്ച നടക്കും.പുലർച്ചെ വിശേഷാൽ പൂജകളോടെ ഉത്സവചടങ്ങുകൾ ആരംഭിക്കും.ഉച്ചക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഗജവീരൻമാരെ അണി നിരത്തി നടക്കുന്ന എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമാവും.വൈകുന്നേരത്തോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള വരവുകൾ ക്ഷേത്രത്തിലെത്തും.ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 17ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ബീറ്റ്സ് ഓഫ് തൃശൂർ നയിക്കുന്ന ഗാനമേള ഉണ്ടായിരുന്നു. 18ന് ശനിയാഴ്ച രാത്രി 8:30 ന് ബേബി രാജ് അവതരിപ്പിക്കുന്ന ഏകാന്ത നാടകം കരിങ്കാളി.ഞായറാഴ്ച ഉത്സവ ദിവസം ചോറ്റാനിക്കര നന്ദപ്പൻമാരാർ നയിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം .രാത്രി 9 മണിക്ക് ആലങ്കോട് മണികണ്ഠൻ ആലങ്കോട് സന്തോഷ് കുമാർ .ആലങ്കോട് ഗിരീഷ് കുമാർ അവതരിപ്പിക്കുന്ന ത്രിബിൾ തായമ്പക എന്നിവയും ഉണ്ടാവും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button