CHANGARAMKULAM

പെരുമുക്ക് എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു


ചങ്ങരംകുളം:-പോലീസിൻ്റെ പ്രവർത്തന രീതികളും നിയമസംരക്ഷണത്തിൻ്റെ പ്രാധാന്യവും പരിചയപ്പെടുന്നതിന് വേണ്ടി പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.
സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും പോലീസുകാർ സ്നേഹപൂർവ്വം സ്വീകരിച്ചു. പോലീസിന്റെ പ്രവർത്തന രീതികൾ, ജനമൈത്രി പോലീസിംഗിന്റെ പ്രാധാന്യം, കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികളുമായി സംസാരിച്ചു.
പോലീസ് സ്റ്റേഷനിലെ ലോക്കപ്പ്, ഓഫീസ് സംവിധാനങ്ങൾ, വയർലെസ്സ് സെറ്റുകൾ, പോലീസ് വാഹനം എന്നിവയെല്ലാം കൗതുകത്തോടെയാണ് വിദ്യാർത്ഥികൾ നോക്കിക്കണ്ടത്. പോലീസിനെ ഭയപ്പെടേണ്ടവരല്ലെന്നും അവർ നമ്മുടെ സുഹൃത്തുക്കളാണെന്നുമുള്ള സന്ദേശമാണ് ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്.കുട്ടികൾക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു. കുട്ടികളുമായി സൗഹൃദപരമായ സംവാദം നടത്തിയ ഉദ്യോഗസ്ഥർ നിയമം പാലിക്കേണ്ടതിൻ്റെ ആവശ്യകതയും സാമൂഹിക ഉത്തരവാദിത്വവും വ്യക്തമാക്കിയതോടെ നന്ദർശനം അറിവും അനുഭവവുമായൊരു നിമിഷമായി മാറി. എസ്. ഐ ശ്രീലേഷ്, എ.എസ്.ഐ ഹരിനാരായണൻ, സി.പി.ഒ വിഷ്ണുപ്രസാദ്, ഡബ്ല്യു സി.പി.ഒ അഖില, പ്രധാനധ്യാപിക ശാരി എ, അധ്യാപകരായ സബിന ടി, രജ്ഞിമ രാജൻ, ശരീഫ ഒ.എ, എബിൻ തങ്കച്ചൻ ബി സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button