Palakkad
പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു
പാലക്കാട്: പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽശുക്കൂർ ഖാസിമി (55) ആണ്
മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ്
കുടുംബത്തോടൊപ്പം ഇദ്ദേഹം ഇവിടെ തന്നെയാണ് താമസം മയ്യത്ത് മറമാടാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.