Local newsPONNANI

പെരുന്നാൾ ആഘോഷിക്കാൻ ജനം ഒഴുകിയെത്തി; പൊന്നാനി കർമ്മ റോഡ് ജനസാഗരമായി

പൊന്നാനി: ബലി പെരുന്നാൾ ആഘോഷിക്കാൻ ജനം ഒഴുകിയെത്തിയതോടെ കർമ്മ റോഡ് ജനസാഗരമായി. കർമ്മയിലേക്കുള്ള റോഡുകളിലെല്ലാം വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. വൈകിട്ട് അഞ്ച് മുതൽ ജനം ഒഴുകി എത്തുകയായിരുന്നു.

കുടുംബസമേതം എത്തി​യവരുടെ തി​രക്കായി​രുന്നു ഏറെയും. കച്ചവടവും ഉഷാറായി​. ആദ്യമായാണ് കർമ്മ റോഡിൽ ഇത്രയധികം തി​രക്കുണ്ടാകുന്നത്.

കടലാക്രമണം രൂക്ഷമായതിനാൽ ബീച്ചുകളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാൽ എല്ലാവരും പെരുന്നാൾ ആഘോഷിക്കാനായി കർമ്മ റോഡിലാണ് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button