Categories: Local newsTHAVANUR

പെരുന്നാളാഘോഷം തവനൂർ വൃദ്ധസദനത്തിലെ വയോജനങ്ങള്‍ക്കൊപ്പം ആഘോഷിച്ചു

തവനൂർ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ അറബിക് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ സേവനരംഗത്തും ചാരിറ്റി പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി രൂപീകരിച്ച ഐഡിയൽ റെയിൻബോ ക്ലബ്ബ് ഇത്തവണ പെരുന്നാളാഘോഷം തവനൂർ വൃദ്ധസദനത്തിലെ അപ്പുപ്പൻമാരോടും അമ്മൂമ്മമാരോടുമൊപ്പം ആഘോഷിച്ചു. അന്തേവാസികൾക്ക് പെരുന്നാൾ വിഭവങ്ങൾ, വസ്ത്രങ്ങൾ, സ്ഥാപനത്തിനാവശ്യമായ ക്ലീനിംഗ് മെറ്റീരിയലുകൾ എന്നിവ വിദ്യാർത്ഥികൾ സമ്മാനിച്ചു.

വ്യദ്ധ സദനത്തിലെ അമ്മമാർക്ക്‌ കയ്യിൽ മെഹന്തിയിട്ട് തുടക്കമിട്ട ആഘോഷം പാട്ടും, പ്രസംഗവും, ഒപ്പനയും, വട്ടപ്പാട്ടും, ഡാൻസുമടക്കമുള്ള കലാപരിപാടികളാൽ മുഖരിതമായി. അറബിക് വിഭാഗം മേധാവി ഉമർ പുനത്തിൽ ഉദ്ഘാടനം ചെയ്തു, സൈനുൽ ആബിദ് കരുവാരകുണ്ട്, പി മുസ്ഥഫ , ഷാജഹാൻ പുറങ്ങ് ,എം ശാഹിദ്, നൗഫൽ വാഫി, മുഹമ്മദ് ഹനീഫ, പി ടി എം ആനക്കര, ബിന്ദു നായർ, ബദറുദ്ദീൻ, രമ്യ തുടങ്ങിയവർ നേതൃത്വം നൽകി

Recent Posts

ഓഗസ്റ്റ് ഒന്ന് മുതൽ യുപിഐ നിയമങ്ങളിൽ മാറ്റം: ബാലൻസ് പരിശോധനയ്ക്ക് പരിധി

ഓഗസ്റ്റ് 1 മുതൽ യുപിഐ ഉപയോഗിക്കുന്നവർക്ക് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അക്കൗണ്ട് ബാലൻസ് പരിശോധന, ഇടപാട് നില പരിശോധിക്കൽ,…

20 minutes ago

ചാലിശേരി അങ്ങാടിമെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ സൈമൺ നിര്യാതനായി

ചാലിശേരി അങ്ങാടി കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ മെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന സൈമൺ(59)നിര്യാതനായി.ചാലിശേരി മെയിൻറോഡിൽ കൊള്ളന്നൂർ ട്രേഡ്രേഴ്സ്…

52 minutes ago

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്ബത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,…

1 hour ago

തീവണ്ടിയിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ചു; ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം..!

കടലുണ്ടിയിൽ വിദ്യാർത്ഥിനി ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു. തീവണ്ടിയിറങ്ങി റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക് വിദ്യാർഥിനിയായ വള്ളിക്കുന്ന് നോർത്ത്…

2 hours ago

പുകയില രഹിത വിദ്യാലയം

എടപ്പാൾ :ഗ്രാമ പഞ്ചായത്ത് പരിധിയിയിലെ സ്കൂളുകളെ പുകയില വിമുക്തമാക്കാനുള്ള പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ജി എം യു പി…

2 hours ago

തിരുവനന്തപുരം ഡി.സി സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം…

3 hours ago