പെരുന്തുരുത്തി പുളിക്കകടവ് പാലം റോഡിൽ വെള്ളം കയറി


ചങ്ങരംകുളം: തൃശൂർ -മലപ്പുറം ജില്ലകളെ
ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി പുളിക്കകടവ്
പാലം റോഡിൽ വെള്ളം കയറിയത്
ആഘോഷമാക്കി യാത്രക്കാർ.കഴിഞ്ഞ
ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ്
പാതയിൽ വെള്ളക്കെട്ട് രൂക്ഷമായത്.തിങ്കളാഴ്ച കാലവസ്ഥ തെളിഞ്ഞതോടെയാണ് പെരുന്നാൾ
രണ്ടാം ദിവസം വെള്ളം കയറിയ
റോഡിലൂടെയുള്ള യാത്ര പലരും ഇരു
ചക്രവാഹനത്തിലും
കാറിലുമായി യാത്ര ചെയ്ത് ആസ്വദിച്ചത്.
തൃശൂർ – മലപ്പുറം ജില്ലകളിൽ
നിന്നായി സെൽഫി എടുക്കാനും, കുടുംബ
സമേതം എത്തി ഫോട്ടോയെടുക്കുവാനും നിരവധി പേർ പുളിക്കകടവിലെത്തിയത് പുതിയ കാഴ്ചയായി.മഴ ശക്തമായാൽ ഗതാഗതം പൂർണമായും തടസപ്പെടുമെന്ന ആശങ്കയിലാണ് ഇപ്പോഴും നാട്ടുകാർ.
പഴഞ്ഞിയിൽ നിന്ന് പാവിട്ടപ്പുറം,ചങ്ങരംകുളം ഭാഗത്തേക്കുള്ള
എളുപ്പവഴിയായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഈ വഴി പോകുന്നത്. കാൽ
നൂറ്റാണ്ട് മുൻപാണ് പാടത്തിന് നടുവിലൂടെ
പാലവും അപ്രോച്ച് റോഡും നിർമിച്ചത്.
വെള്ളക്കെട്ട് ഒഴിവാക്കാനായി റോഡ് ഉയർത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
